ആലപ്പുഴ: മൊബൈൽ സേവന ദാതാക്കളായ ബി.എസ്.എൻ.എല്ലിന്‍റെ സേവന വീഴ്ചക്കെതിരെ പരാതിപ്പെട്ട ഉപഭോക്താവിന് 10,000 രൂപ നഷ്ടപരിഹാരവും 1000 രൂപ കോടതി ചെലവും നൽകാൻ ഉപഭോക്തൃ കോടതി വിധി. എൽ.ഐ.സി ഏജന്‍റായ ആലപ്പുഴ പൊന്നാട് ഷൈജു നിവാസിൽ സുനിലാണ് മൊബൈൽ സർവിസ് ഒരു മണിക്കൂർ ലഭ്യമല്ലാതിരുന്നതിനെതിരെ ഹരജി നൽകിയത്. ഗൾഫിൽ ബിസിനസുകാരനായ കക്ഷിയെ ഇൻഷുറൻസ് പോളിസി ചേർക്കുന്ന ആവശ്യത്തിലേക്ക് നിശ്ചയിച്ച സമയത്ത് ഫോണിൽ ബന്ധപ്പെടുന്നതിന് സാധിക്കാതെ വന്നതിനാൽ തന്‍റെ ബിസിനസ് നഷ്ടമായെന്നാണ് എൽ.ഐ.സി ഏജന്‍റായ സുനിൽ ബോധിപ്പിച്ചത്. മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്തിരുന്നെങ്കിലും വിളിച്ചിട്ടേ വരാവൂ എന്ന് കക്ഷി നിർദേശിച്ചിരുന്നു. മൊബൈൽ സേവനം കിട്ടാതിരുന്നതിനാൽ ഇതിന് സാധിച്ചില്ല. പിന്നീട് ഫോണിൽ കിട്ടിയപ്പോഴേക്കും കക്ഷി വിദേശത്തേക്ക് വിമാനം കയറിയിരുന്നു. സാധ്യതയുണ്ടായിരുന്ന കോടികളുടെ പോളിസിയും ലക്ഷക്കണക്കിന് രൂപയുടെ കമീഷനും നഷ്ടമാകാൻ ബി.എസ്.എൻ.എല്ലിന്‍റെ ഗുരുതര സേവന വീഴ്ച കാരണമായെന്ന വാദം അംഗീകരിച്ചാണ് ഉപഭോക്തൃ തർക്കപരിഹാര ഫോറം പ്രസിഡന്‍റ് സന്തോഷ് കുമാർ, മെംബർ സി.കെ. ലേഖമ്മ എന്നിവരുടെ വിധി. അഡ്വ. മുജാഹിദ് യൂസുഫ് മുഖേനയാണ് സുനിൽ കോടതിയെ സമീപിച്ചത്. ................... സെമിനാർ ഇന്ന് ആലപ്പുഴ: 'വംശീയതയുടെ ബുൾഡോസറുകൾ ഉരുളുന്ന കാലത്ത് നമുക്ക് മുഹമ്മദ് നബിയെക്കുറിച്ച് സംസാരിക്കാം' തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാർ ഞായറാഴ്ച വൈകീട്ട് 4.30ന് ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടക്കും. സാഹിത്യകാരൻ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതി അംഗം ആർ. യൂസുഫ്, ജില്ല പ്രസിഡന്‍റ് ഹക്കീം പാണാവള്ളി തുടങ്ങിയവർ പങ്കെടുക്കും. ....................... എരമല്ലൂർ സ്കൂൾ നവീകരണം തുടങ്ങി തുറവൂർ: എരമല്ലൂർ ഗവ. എൻ.എസ് എൽ.പി സ്കൂളിലെ പ്രീ-പ്രൈമറി വിഭാഗം നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സമഗ്ര ശിക്ഷ കേരള നടപ്പിലാക്കുന്ന വർണക്കൂടാരം പദ്ധതിയിലുൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം. ശിലാസ്ഥാപനം ദലീമ ജോജോ എം.എൽ.എ നിർവഹിച്ചു. എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ് അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപകൻ ജെ.എ. അജിമോൻ, എസ്.എം.സി ചെയർമാൻ പി.ജെ. ജയിംസ്, വാർഡ് അംഗം സി.എസ്. അഖിൽ, സ്വപ്ന വിനോദ്, സുമിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.