നിയമസഭ ലൈബ്രറിയെ വിജ്ഞാന സ്രോതസ്സാക്കും -സ്​പീക്കര്‍

ആലപ്പുഴ: സംസ്ഥാന നിയമസഭ ലൈബ്രറിയെ എല്ലാവർക്കും ഗുണകരമാകുന്ന വിജ്ഞാനസ്രോതസ്സാക്കി മാറ്റുമെന്ന് സ്പീക്കര്‍ എം.ബി. രാജേഷ്. നിയമസഭ ലൈബ്രറിയുടെ ശതാബ്ദിയോടനുബന്ധിച്ച് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ സംയുക്ത ആഘോഷ പരിപാടി ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് ലൈബ്രറിയുടെ ഡിജിറ്റലൈസേഷന്‍ നടപടികള്‍ക്ക് തുടക്കമിട്ടത്​. ലൈബ്രറിയിലെ അപൂർവ ഗ്രന്ഥങ്ങളും സുപ്രധാന ചരിത്രരേഖകളുടെ അമൂല്യ ശേഖരവും ഭാവി തലമുറക്കുവേണ്ടിയുള്ള കരുതല്‍ കൂടിയാണ്. ശതാബ്ദി ആഘോഷത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് ഡിജിറ്റലൈസേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ്​ ലക്ഷ്യമെന്ന്​ അദ്ദേഹം പറഞ്ഞു. എച്ച്. സലാം എം.എൽ.എ അധ്യക്ഷത വഹിച്ചു. അഡ്വ. എ.എം. ആരിഫ് എം.പി, നിയമസഭ ലൈബ്രറി ഉപദേശക സമിതി ചെയർമാൻ തോമസ് കെ. തോമസ് എം.എൽ.എ, എം.എൽ.എ മാരായ ദലീമ ജോജോ, എം.എസ്. അരുൺകുമാർ, യു. പ്രതിഭ, ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ്​ കെ.ജി. രാജേശ്വരി, ആലപ്പുഴ നഗരസഭ ചെയർപേഴ്സൻ സൗമ്യാരാജ്, വയലാർ ശരത്ചന്ദ്രവർമ, നിയമസഭ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു. മുൻ എം.എൽ.എ മാരായ പി.എം. മാത്യു, പി.ജെ. ഫ്രാൻസിസ്, കെ.സി. രാജഗോപാലൻ, എ.എ ഷുക്കൂർ എന്നിവരെയും വയലാർ ശരത്ചന്ദ്ര വർമയെയും സ്പീക്കർ ആദരിച്ചു. APG speaker നിയമസഭ ലൈബ്രറിയുടെ ശതാബ്ദിയോടനുബന്ധിച്ച് നടന്ന ആഘോഷപരിപാടി റെയ്ബാന്‍ ഓഡിറ്റോറിയത്തിൽ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.