മനോനില തെറ്റിയ യുവതിയെ ശാന്തിഭവനിൽ എത്തിച്ചു

അമ്പലപ്പുഴ: മനോനില തെറ്റി പള്ളുരുത്തിയിൽ അലഞ്ഞുനടന്ന യുവതിയെ പുന്നപ്ര ശാന്തി ഭവനിൽ എത്തിച്ചു. 45 വയസ്സ്​ തോന്നിക്കുന്ന അന്തർസംസ്ഥാന യുവതി അലഞ്ഞു നടക്കുന്നത്​ കണ്ട നാട്ടുകാർ പള്ളുരുത്തി സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഇവരെ സ്റ്റേഷനിൽ എത്തിച്ചു. പിന്നീട് പൊലീസിന്‍റെ നിർദേശപ്രകാരം അരൂക്കുറ്റി സ്വദേശി ഷാജി ആളുക്കാരൻ യുവതിയെ പുന്നപ്ര ശാന്തി ഭവനിൽ എത്തിക്കുകയായിരുന്നു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പുന്നപ്ര ശാന്തിഭവനുമായി ബന്ധപ്പെടണമെന്ന് മാനേജിങ്​ ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അറിയിച്ചു. 0477 2287322. (മനോനില തെറ്റിയ യുവതിയെ ശാന്തിഭവന്‍ മാനേജിങ് ട്രസ്റ്റി ബ്രദര്‍ മാത്യു ആല്‍ബിന്‍ ഏറ്റെടുക്കുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.