ചാരുംമൂട്: സി.പി.ഐ-കോൺഗ്രസ് സംഘർഷത്തിൽ പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ കോൺഗ്രസ് നേതാവ് ഹൈകോടതിയെ സമീപിക്കും. ഗുരുതരപരിക്കേറ്റ കോൺഗ്രസ് ചുനക്കര വടക്ക് മണ്ഡലം പ്രസിഡന്‍റ് ഷാനവാസ് ഖാനാണ് നിയമനടപടിക്കായി ഹൈകോടതിയെ സമീപിക്കുന്നത്. ബുധനാഴ്ച രാത്രി നടന്ന കോൺഗ്രസ്-സി.പി.ഐ. സംഘട്ടനത്തെത്തുടർന്നുണ്ടായ ലാത്തിച്ചാർജിലാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ശസ്ത്ര ക്രിയക്കായി തിങ്കളാഴ്ച തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കും. വധശ്രമ ഉദ്ദേശ്യത്തോടെ ആണി പിടിപ്പിച്ച വടികൊണ്ട് ചെങ്ങന്നൂർ ഡിവൈ.എസ്.പി മുഖത്ത് വലിച്ചടിച്ചെന്നാണ് പരാതി. ക്രിമിനൽ പശ്ചാത്തലമില്ലാത്ത വ്യക്തിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തിൽ മുഖത്തടിച്ച ഡിവൈ.എസ്.പിക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവി, മനുഷ്യാവകാശ കമീഷൻ, ന്യൂനപക്ഷ കമീഷൻ, പൊലീസ് കപ്ലെയ്ൻറ്സ് അതോറിറ്റി എന്നിവർക്ക് പരാതി നൽകും. APL shanavas khan പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ കോൺഗ്രസ് നേതാവ് ഷാനവാസ്ഖാൻ കത്തയക്കൽ സമരം ആലപ്പുഴ: വിവിധആവശ്യങ്ങൾ ഉന്നയിച്ച് പെൻഷനേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂനിറ്റ് കത്തയക്കൽ സമരം നടത്തി. സംസ്ഥാന വ്യാപകമായി നടത്തിയ കത്തയക്കൽ സമരത്തിന്‍റെ ഭാഗമായി ആലപ്പുഴ ബസ് സ്റ്റാൻഡിൽനിന്ന് ജാഥയായി മുല്ലക്കൽ പോസ്റ്റ് ഓഫിസിൽ എത്തിയാണ് കാർഡുകൾ മുഖ്യമന്ത്രിക്ക് അയച്ചത്. ഉദ്ഘാടനം യൂനിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ നിർവഹിച്ചു. സെക്രട്ടറി വി.രാധാകൃഷ്ണൻ, എം.പി. പ്രസന്നൻ, കെ.എം. സിദ്ധാർഥൻ, ജി. തങ്കമണി, ഇ.എ. ഹക്കിം, എം.ജെ. സ്റ്റീഫൻ, എസ്. പ്രേംകുമാർ, എ.ബഷീർകുട്ടി, കെ.ജെ. ആൻറണി, ടി.സി.ശാന്തിലാൽ, ബി. ഗോപകുമാർ, എ.എസ്.പത്മകുമാരി, വൽസല എസ്.വേണു, പി.കെ. നാണപ്പൻ, കെ.ടി.മാത്യു, എം.പുഷ്പാംഗദൻ, പി.വി. രാജപ്പൻ, വി.കെ. സോമൻ തുടങ്ങിയവർ നേതൃത്വം നൽകി. APL post card penshaners മുല്ലക്കൽ പോസ്റ്റ് ഓഫിസിൽനിന്ന് പോസ്റ്റ് കാർഡ് അയച്ച് ബേബി പാറക്കാടൻ കത്തയക്കൽ സമരം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.