യു.ഡി.എഫ് കുടുംബസംഗമം

വള്ളികുന്നം: ആസന്നമായ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ ഭരണ ധാർഷ്ട്യത്തിനെതിരായ വിധിയെഴുത്താകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. മണക്കാട് ബ്ലോക്ക് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി സുഹൈർ വള്ളികുന്നത്തിനായി സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി. രാജീവ്കുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി. ശ്രീകുമാർ, എം.ജെ. ജോബ്, എം. ലിജു, ഭാരവാഹികളായ കെ. ആർ. മുരളീധരൻ, ബി. രാജലക്ഷ്മി, കെ.ഗോപൻ, പി.രാമചന്ദ്രൻ പിള്ള, കെ.ഗോപി, എസ്.വൈ. ഷാജഹാൻ, ചൂനാട് വിജയൻപിള്ള, നസീർ കാവനാട്, എം.കെ. ബിജുമോൻ, ഇലഞ്ഞിക്കൽ പ്രകാശ് ശിവപ്രസാദ്, ഷിഹാബ്, ലതിക തുടങ്ങിയവർ സംസാരിച്ചു. ചിത്രം: APLKY 1UDF മണക്കാട് ബ്ലോക്ക് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കുടുംബസംഗമം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.