റോഡ് തുറന്നു

അമ്പലപ്പുഴ: റീബിൽഡ് കേരള പദ്ധതിയിൽ 37 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കിയ റോഡ് ഗതാഗതത്തിനായി തുറന്നു. പുറക്കാട് പഞ്ചായത്തിലെ പുത്തൻ നട -പമ്പ് ഹൗസ് റോഡാണ് എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്‍റ്​ എ.എസ്.​സുദർശനൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം പി. അഞ്ജു, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ വി.എസ്. മായാദേവി, അംഗങ്ങളായ കെ.രാജീവൻ, സുഭാഷ് കുമാർ, ഡി. മനോജ് എന്നിവർ സംസാരിച്ചു. അഡ്വ.വി.എസ്. ജിനുരാജ് സ്വാഗതം പറഞ്ഞു. പുത്തൻനട -പമ്പ് ഹൗസ് റോഡ്​ എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.