സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം

മാവേലിക്കര: പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാവേലിക്കര താലൂക്കില്‍ സുഭിക്ഷ ഹോട്ടല്‍ ആരംഭിച്ചു. മാവേലിക്കര ജില്ല ആശുപത്രിയില്‍ സ്ഥാപിച്ച ഹോട്ടല്‍ എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ ഭക്ഷണം വിളമ്പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരദാസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിനു വര്‍ഗീസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി. ശ്രീകുമാര്‍, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ. അനൂപ്, ഐ.സി.ഡി.എസ് ഓഫിസര്‍ ജിജിജോണ്‍, മാവേലിക്കര താലൂക്ക് സപ്ലൈ ഓഫിസര്‍ മായാദേവി, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ.കെ.എ. ജിതേഷ് എന്നിവർ സംസാരിച്ചു. ഫോട്ടോ: മാവേലിക്കര ജില്ല ആശുപത്രിയില്‍ സ്ഥാപിച്ച സുഭിക്ഷ ഹോട്ടല്‍ എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.