'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി ഉദ്ഘാടനം ചെയ്തു

മാവേലിക്കര: കൃഷിവകുപ്പ് ആവിഷ്‌കരിച്ച 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ബ്ലോക്കുതല പരിപാടി എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ ഔദ്യോഗിക വസതിയില്‍ പച്ചക്കറി തൈ നട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ് അധ്യക്ഷത വഹിച്ചു. തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷീല രവീന്ദ്രന്‍ ഉണ്ണിത്താന്‍, തഴക്കര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ്. അനിരുദ്ധന്‍, മാവേലിക്കര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സി.ആർ. രശ്മി, തഴക്കര കൃഷി ഓഫിസര്‍ നിബിന്‍, ഹോര്‍ട്ടി കോര്‍പ് റീജനല്‍ മാനേജര്‍ ബി. സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ബ്ലോക്കുതല പരിപാടി എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ പച്ചക്കറി തൈനട്ട് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.