ഉദ്ഘാടനം എം.എൽ.എയെ അറിയിക്കാതിരുന്നതിൽ പ്രതിഷേധം

ഹരിപ്പാട്: ചേപ്പാട് വില്ലേജ് ഓഫിസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സ്ഥലം എം.എൽ.എയെ അറിയിക്കാതെ നടത്തിയത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് യു.ഡി. എഫ്. നിയോജകമണ്ഡലം ചെയർമാൻ അനിൽ ബി. കളത്തിൽ, കൺവീനർ കെ.ബാബുക്കുട്ടൻ എന്നിവർ പറഞ്ഞു. രമേശ് ചെന്നിത്തലയെ ഉദ്ഘാടനവിവരം അറിയിക്കാതെ മന്ത്രിയും ഉദ്യോഗസ്ഥരും കൂടി നടത്തിയ ഉദ്ഘാടനമാമാങ്കം ഹരിപ്പാട് മണ്ഡലത്തിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങളോടുള്ള രാഷ്ട്രീയ ജലസിയാണെന്നും ജനം ഇത് തിരിച്ചറിയുമെന്നും ഇരുവരും പറഞ്ഞു. അവഗണനയിൽ പ്രതിഷേധിച്ച് ഉദ്ഘാടന ചടങ്ങിൽനിന്ന് യു.ഡി.എഫ് ജനപ്രതിനിധികളും പ്രവർത്തകരും വിട്ടുനിന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.