അഗ്‌നി രക്ഷാനിലയത്തിന് ആധുനിക വാഹനം

കായംകുളം: അഗ്‌നി രക്ഷാനിലയത്തിലെ അത്യാധുനിക റസ്ക്യൂ ഉപകരണങ്ങളോട് കൂടിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് യു.പ്രതിഭ എം.എൽ.എ നിർവഹിച്ചു. വലിയ അത്യാഹിതങ്ങളെ നേരിടുന്നതിനുള്ള 69 ഓളം അത്യാധുനിക റസ്ക്യൂ ഉപകരണങ്ങളാട് കൂടിയ വാഹനമാണ് നിലയത്തിന്​ സ്വന്തമായത്. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ പി.ശശികല, വാർഡ് കൗൺസിലർ പി.എസ്. സുൽഫിക്കർ, സ്റ്റേഷൻ ഓഫിസർ താഹ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പ്രസന്നകുമാർ, എന്നിവർ സംബന്ധിച്ചു. ചിത്രം : APLKY3FAIR കായംകുളം അഗ്നി രക്ഷാ നിലയത്തിലെ ആധുനിക സംവിധാനങ്ങളുള്ള വാഹനം യു. പ്രതിഭ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.