പൊതു ശൗചാലയത്തിനുള്ള​ കാത്തിരുപ്പിൽ​ തുറവൂർ ജങ്​ഷൻ

തുറവൂർ: തിരക്കേറിയ തുറവൂർ ജങ്​ഷനിൽ പൊതുശൗചാലയത്തിനുള്ള കാത്തിരിപ്പ്​ തുടരുന്നു. വൈറ്റില കഴിഞ്ഞാൽ ദേശീയപാതയിലെ പ്രധാന ജങ്​ഷനുകളിൽ ഒന്നാണ് തുറവൂർ. ദീർഘദൂര ബസുകൾക്ക് ഉൾപ്പെടെ സ്റ്റോപ്പുള്ള ഇവിടെ വിവിധ ആവശ്യങ്ങൾക്കായി നിരവധി ആളുകളാണ് ദിവസേന വന്നുപോകുന്നത്. നിരവധി വ്യാപാര സ്ഥാപനങ്ങൾ ഇവിടെയുണ്ട്​. തുറവൂർ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാരും ഇതിലൂടെയാണ്​ കടന്നുപോകുന്നത്. തുറവൂർ, കുത്തിയതോട് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്നതാണ് തുറവൂർ ജങ്​ഷൻ. നിലവിൽ തുറവൂർ മഹാക്ഷേത്രത്തിലെ ശൗചാലയവും താലൂക്ക്​ ആശുപത്രിയിലെ ശൗചാലയവുമാണ് അത്യാവശ്യ സന്ദർഭങ്ങളിൽ ജനങ്ങൾ ആശ്രയിക്കുന്നത്. പൊതു ശൗചാലയത്തിന്‍റെ നിർമാണം അനന്തമായി നീളുന്നതിൽ ശക്തമായ പ്രതിഷേധമാണുള്ളത്. ജങ്​ഷനിൽ വില്ലേജ് ഓഫിസിന് സമീപം പഴയ സംസ്ഥാന പാതയുടെ വെറുതെ കിടക്കുന്ന സ്ഥലത്ത് പൊതുശൗചാലയം പണിയുന്നതിന് പഞ്ചായത്ത് മാസങ്ങൾക്ക് മുമ്പ്​ പദ്ധതി തയാറാക്കിയിരുന്നു. എന്നാൽ, സ്വകാര്യ വ്യക്തി ഇതിനെതിരെ നൽകിയ കേസിൽ കോടതി സ്റ്റേ അനുവദിച്ചതോടെ തുടർ നടപടി നിലച്ചു. ചേർത്തല മുൻസിഫ് കോടതി ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിച്ച്​ ആധുനിക രീതിയിൽ പൊതുശൗചാലയം നിർമിക്കാനുള്ള ശ്രമത്തിലാണെന്നാണ്​ പഞ്ചായത്ത് അധികൃതർ പറയുന്നത്​. പടം : തുറവൂർ കവലയിൽ പൊതു ശൗചാലയം നിർമിക്കാൻ ലക്ഷ്യമിടുന്ന സർക്കാർ ഭൂമി കാടുകയറിയ നിലയിൽ . apl thuravoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.