എം.കെ. ദിവാകരന് സ്നേഹവീടൊരുങ്ങുന്നു

ചെങ്ങന്നൂർ: സി.പി.എം നേതാവും നാലു പതിറ്റാണ്ടായി ചെങ്ങന്നൂരിലെ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യവുമായ എം.കെ. ദിവാകരന് കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയും സി.പി.എം ചെങ്ങന്നൂർ ടൗൺ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളും ചേർന്ന് സ്നേഹവീട് ഒരുക്കുന്നു. പാർട്ടി ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റി അംഗം, ചെങ്ങന്നൂർ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഹെഡ് ലോഡ് വർക്കേഴ്സ് യൂനിയൻ താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ദിവാകരന് മുളക്കുഴ പഞ്ചായത്ത്​ പതിനെട്ടാം വാർഡിൽ പിരളശ്ശേരി ത്രിപെല്ലിമലയിലുള്ള വസ്തുവിലാണ് വീട്​ നിർമിക്കുന്നത്. അനാരോഗ്യം മൂലം സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽനിന്ന്​ ഒഴിഞ്ഞ് വിശ്രമജീവിതം നയിക്കുന്ന ദിവാകരന് മെച്ചപ്പെട്ട ഭവനം നിർമിക്കാൻ കരുണ ചെയർമാൻ മന്ത്രി സജി ചെറിയാൻ മുൻകൈ എടുക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ എട്ടിന് മന്ത്രി ശിലാസ്ഥാപനം നിർവഹിക്കും. കരുണക്ക് രണ്ട് വാഹനങ്ങൾ നൽകി കെ.എസ്.എഫ്.ഇ ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ സേവന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കരുണ ചെയർമാൻ സജി ചെറിയാന്റെ അഭ്യർഥനപ്രകാരം കെ.എസ്.എഫ്.ഇയുടെ സി.എസ്.ആർ ഫണ്ടിൽനിന്ന്​​ രണ്ടു വാഹനങ്ങൾ വാങ്ങി നൽകി. വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ഞായറാഴ്ച രാവിലെ ഒൻപതിന് ചെങ്ങന്നൂർ എൻജിനീയറിങ്​ കോളജ് ഓഡിറ്റോറിയത്തിൽ കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ ഫ്ലാഗ് ഓഫ് നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.