ട്രാവലര്‍ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചുമറിഞ്ഞു

മാന്നാർ: ഹരിപ്പാട് ഇലഞ്ഞിമേൽ റോഡിൽ ചെന്നിത്തല ഒരിപ്രം പുത്തുവിളപ്പടിക്കുസമീപം അടുക്കളമുക്കിൽ ചൊവ്വാഴ്ച രാവിലെ വിവാഹ യാത്രികരുമായി പോയ ട്രാവലർ നിയന്ത്രണംവിട്ട് ട്രാന്‍സ്‌ഫോര്‍മറിലിടിച്ച് സമീപത്തെ വീടിന്റെ മതിലും ഗേറ്റും തകര്‍ത്ത്​ മലക്കംമറിഞ്ഞു. അപകടത്തെത്തുടർന്ന്​ വൈദ്യുതിബന്ധം തടസ്സപ്പെട്ടു. ചെന്നിത്തലയില്‍നിന്ന്​ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ്​ വൈദ്യുതി പുനഃസ്ഥാപിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.