കായംകുളം: നാട് കാണാൻ ഇറങ്ങി വട്ടംചുറ്റിയ കാട്ടുപൂച്ചയെ വലയിലാക്കി കാട് കയറ്റി. അഗ്നിരക്ഷാസംഘം ഓഫിസിന്റെ പരിസരത്തെ പുരയിടത്തിലാണ് പൂച്ച എത്തിയത്. നോട്ടത്തിൽ പന്തികേട് തോന്നി നിരീക്ഷിച്ചപ്പോഴാണ് വനവാസിയാണെന്ന് തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച പകലായിരുന്നു സംഭവം. വിവരം അറിഞ്ഞ് എത്തിയ അഗ്നിരക്ഷാസംഘം ഒരുക്കിയ കെണിയിൽ വീണതോടെയാണ് ജനത്തിന് ആശ്വാസമായത്. പൂച്ചയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഏറ്റുവാങ്ങിയാണ് കാട്ടിലേക്ക് കൊണ്ടുപോയത്. സ്റ്റേഷൻ ഓഫിസർ പ്രസന്നകുമാർ, അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ ശ്രീകുമാർ, സേന അംഗങ്ങളായ സന്തോഷ് കുമാർ, ലിബിൻ, വിമൽ, സനൽ ജ്യോതി തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം.. APLKY6CAT കായംകുളത്ത് അഗ്നിരക്ഷാസംഘം വലയിലാക്കിയ കാട്ടുപൂച്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.