പട്ടികജാതി കുടുംബത്തിന്‍റെ സ്ഥലം കൈയേറി റോഡ്​ നിർമിച്ചതായി പരാതി

തുറവൂർ: പട്ടികജാതി കുടുംബത്തിന്‍റെ സ്ഥലം കൈയേറി റോഡ്​ നിർമിച്ചതായി പരാതി. തുറവൂർ പഞ്ചായത്ത് പത്താം വാർഡ് വളമംഗലം ചെമ്പകശേരിയിൽ വിലാസിനിയുടെ 26 സെന്‍റ്​ പുരയിടത്തിലെ തെങ്ങുകളും വൃക്ഷങ്ങളും വെട്ടിനശിപ്പിച്ച ശേഷമാണ് ഒരു സംഘം റോഡ് നിർമിച്ചത്. അതിർത്തിക്കല്ല്​ ഉൾപ്പെടെ പിഴുതെറിഞ്ഞതായും പരാതിയിൽ പറയുന്നു. കുത്തിയതോട് പൊലീസെത്തി നിർത്തിവെപ്പിച്ചെങ്കിലും വീണ്ടും നിർമാണം തുടങ്ങുകയായിരുന്നു. റോഡ് എത്തുന്ന ഭാഗത്ത് താമസക്കാരില്ലെന്നും മീൻ വളർത്തുന്നയാൾ സ്വന്തം സ്ഥലത്തേക്കാണ് റോഡ്​ നിർമിക്കുന്നതെന്നും പരാതിയിൽ പറയുന്നു. കുത്തിയതോട് പൊലീസ് ഫലപ്രദമായി നടപടി സ്വീകരിക്കുന്നില്ലെന്നു കാട്ടി വിലാസിനി, മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകിയിട്ടുണ്ട്. എന്നാൽ, സംഭവസ്ഥലത്തെത്തി നിർമാണം നിർത്തിവെപ്പിച്ചതായി കുത്തിയതോട് സി.ഐ പറഞ്ഞു. ചെയ്തത് അതിക്രമമാണെന്നും തന്‍റെ നിലപാട് പൊലീസിൽ അറിയിച്ചിട്ടുണ്ടെന്നും വാർഡ്​ അംഗം ഷൈലജ ഉദയപ്പൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.