വൈശാഖ മാസാചരണം ഇന്നുമുതൽ

ചെങ്ങനൂർ: കേരളത്തിലെ പഞ്ചപാണ്ഡവ മഹാക്ഷേത്രങ്ങളായ തൃച്ചിറ്റാറ്റ്, തൃപ്പുലിയൂര്‍, തിരുവാറന്മുള, തിരുവന്‍വണ്ടൂര്‍, തൃക്കൊടിത്താനം എന്നിവ കേന്ദ്രീകരിച്ച്​ വൈശാഖ മാസാചരണവും അഞ്ചമ്പല ദര്‍ശനവും നടക്കും. മേയ് ഒന്നുമുതല്‍ 30 വരെയാണ്​ ആഘോഷം. രഥഘോഷയാത്രയും അഞ്ച് മഹാക്ഷേത്രങ്ങളിലെയും വൈശാഖ മാസാചരണ പരിപാടികളും തൃച്ചിറ്റാറ്റ് മഹാക്ഷേത്ര സന്നിധിയിൽ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. സുരേഷ്‌ ഗോപി എം.പി രഥത്തിലേക്ക് ഭദ്രദീപം പകരും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. അനന്തഗോപന്‍, അംഗങ്ങളായ പി.എം. തങ്കപ്പൻ, മനോജ് ചരളേൽ, പഞ്ചപാണ്ഡവ മഹാക്ഷേത്ര ഏകോപനസമിതി ചെയര്‍മാന്‍ ബി. രാധാകൃഷ്ണ മേനോന്‍, അഞ്ചമ്പല ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ രഥഘോഷയാത്രയില്‍ അണിചേരും. തിരുവൻവണ്ടൂരിൽ എട്ടിനും തൃക്കൊടിത്താനം ഒമ്പതിനും ആറന്മുളയിൽ 10നും ദർശനം നടത്തി തൃപ്പുലിയൂരിൽ 11ന്​ രഥയാത്ര എത്തിച്ചേരും. 11.30ന് സമാപനസമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ ഉദ്​ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.