ചാരുംമൂട്: അച്ഛൻ മരിച്ച വേദന ഉള്ളിലൊതുക്കി മകൾ പ്ലസ് വൺ പരീക്ഷയെഴുതി. വെട്ടിക്കോട് ചെറുവള്ളിത്തറയിൽ രത്നാകരന്‍റെ (57) മകൾ ആർ. അക്ഷരയാണ് അച്ഛന്റെ വേർപാടിന്റെ ദുഃഖവുമായി വെള്ളിയാഴ്ച കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയത്. പ്ലസ് വൺ വിദ്യാർഥിനിയായ അക്ഷര മലയാളം അടിസ്ഥാന പാഠാവലി പരീക്ഷയാണ് എഴുതിയത്. പരീക്ഷ എഴുതുന്നില്ലെന്ന് തീരുമാനിച്ച അക്ഷരയെ അധ്യാപകർ സ്നേഹപൂർവം നിർബന്ധിച്ചാണ് പരീക്ഷക്കെത്തിച്ചത്. ശ്വാസകോശ സംബന്ധമായ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചയാണ് രത്നാകരൻ മരിച്ചത്. ഇന്ദിരയാണ് ഭാര്യ. മകൻ: ദേവാംശ്. ഞായറാഴ്ച രാവിലെ 11ന് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും. ഫോട്ടോ: അക്ഷര കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അടിസ്ഥാന പാഠാവലി പരീക്ഷ എഴുതുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.