ഒന്നര കിലോ കഞ്ചാവുമായി രണ്ടുയുവാക്കൾ പിടിയിൽ

മാന്നാർ: ഒന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. ഹരിപ്പാട്​ ചെറുതന വടക്കും മുറിയിൽ മംഗലത്ത് വീട്ടിൽ വൈശാഖ് (അഭിജിത്ത് -35), ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ തെക്കുംമുറിയിൽ ചേനാത്ത് വീട്ടിൽ ബെൻസൺ തോമസ് (25) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ ഡിവൈ.എസ്​.പി ഡോ. ആർ. ജോസിന് ലഭിച്ച രഹസ്യസന്ദേശത്തെത്തുടർന്ന് വ്യാഴാഴ്ച രാവിലെ 6.30നാണ് പ്രതികളെ പിടികൂടിയത്. ഒന്നാം പ്രതിയായ വൈശാഖ് തൃപ്പെരുന്തുറ ഭാഗത്ത് വീട് വാടകക്കെടുത്താണ് കഞ്ചാവ് വിൽപന നടത്തിയിരുന്നത്. വീട്ടിൽനിന്ന്​ ഒന്നര കിലോ കഞ്ചാവും ചെറിയ ത്രാസും പൊലീസ് കണ്ടെടുത്തു. വൈശാഖിനെതിരെ മാന്നാർ, ഹരിപ്പാട്, കായംകുളം, ചാലക്കുടി, എറണാകുളം പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകം, മോഷണം ഉൾപ്പെടെ 18ലധികം കേസുകളുണ്ട്​. ബെൻസൺ തോമസ് അബ്കാരി കേസിലെ പ്രതിയാണ്. എസ്.എച്ച്.ഒ ജി. സുരേഷ് കുമാർ, എസ്.ഐ ഹരോൾഡ് ജോർജ്, എസ്.ഐമാരായ അനിൽകുമാർ, പി. ശ്രീകുമാർ, ജോൺ തോമസ്, ഇല്യാസ്, ബിന്ദു, മോഹൻദാസ്, സീനിയർ സി.പി.ഒ ദിനേശ് ബാബു, സി.പി.ഒമാരായ സാജിദ്, സിദ്ദീഖ്​, ഷാഫി, അനൂപ്, ഹോം ഗാർഡ് ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.