ജലസേചന മന്ത്രിയുമായുള്ള മീറ്റിങ്ങിലാണ് തീരുമാനം ആലപ്പുഴ: ആലപ്പുഴ കുടിവെള്ളപദ്ധതിയുടെ ഭാഗമായുള്ള കേടായ പൈപ്പുകള്‍ എത്രയും വേഗം മാറ്റിസ്ഥാപിക്കാൻ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശം നല്‍കിയതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. ബുധനാഴ്ച സെക്രട്ടേറിയറ്റില്‍ മന്ത്രിയുമായി നടത്തിയ മീറ്റിങ്ങിലാണ് ഇക്കാര്യം തീരുമാനിച്ചത്. 2017ല്‍ കമീഷന്‍ ചെയ്ത ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ ഇതുവരെ 73 തവണ പൊട്ടിയിട്ടുണ്ട്. 500 ദിവസത്തോളം കുടിവെള്ളം തടസ്സപ്പെടുന്ന സാഹചര്യമുണ്ടായി. 1500 മീറ്റര്‍ ഭാഗത്തെ കേടായ പൈപ്പുകളാണ് മാറ്റിസ്ഥാപിക്കാനുള്ളത്. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ നടന്നുവരുന്ന സത്യഗ്രഹ സമരത്തിന്റെ കാര്യവും ചെന്നിത്തല മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. അടിക്കടിയുള്ള പൈപ്പ് പൊട്ടല്‍ ജലവിതരണത്തെ ബാധിക്കുന്നതിനൊപ്പം ഈ ഭാഗത്തുകൂടെയുള്ള ഗതാഗതത്തെയും സാരമായി ബാധിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള കേടായ പൈപ്പുകള്‍ എത്രയും വേഗം നീക്കം ചെയ്ത് ഗുണനിലവാരമുള്ള പൈപ്പുകള്‍ സ്ഥാപിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.