റോഡ്​ നിർമാണത്തിൽ ക്രമക്കേട്​: കോൺഗ്രസ് സമരത്തിന്​

പുന്നപ്ര: പുന്നപ്ര സൗത്ത് പഞ്ചായത്ത് കിഴക്ക് പ്രദേശത്തെ റോഡുകളുടെ നിർമാണം പൂർത്തീകരിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നെന്നും നിയമാനുസൃത ഗുണനിലവാരം റോഡ് നിർമാണത്തിൽ ഇല്ലെന്നും ആരോപിച്ച്​ കോൺഗ്രസ്​ സമരത്തിന്​. റോഡുകളുടെ നിർമാണത്തിലെ അഴിമതി പുറത്തു കൊണ്ടുവരാൻ വിജിലൻസ് അന്വേഷണം നടത്തണമെന്നും കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പോത്തശ്ശേരി ഭാഗത്തുൾപ്പെടെ ഓടകളുടെ നിർമാണം പൂർത്തീകരിക്കാതെ ടാറിങ് അനുവദിക്കില്ല. ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റി പഞ്ചായത്ത്​ ഓഫിസിന് മുന്നിൽ രാപ്പകൽ സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചു. മണ്ഡലം പ്രസിഡന്‍റ്​ ഹസൻ എം. പൈങ്ങാമഠം അധ്യക്ഷത വഹിച്ചു. പി. ഉണ്ണികൃഷ്ണൻ പുത്തൻമഠം, കെ.എച്ച്. അഹമ്മദ്, പി.എ. കുഞ്ഞുമോൻ, വിജി കന്ന്യക്കോണിൽ, ജി. രാധാകൃഷ്ണൻ, ശ്രീജ സന്തോഷ്, സമീർ പാലമൂട്, വിഷ്ണുപ്രസാദ്, സത്താർ ചക്കത്തിൽ, ലതകുമാരി, ജയശ്രീ ശ്രീകുമാർ, മധു കാട്ടിൽച്ചിറ, എം.എസ്. ജയറാം, നൗഷാദ് കോലത്ത് എന്നിവർ സംസാരിച്ചു. സിവിൽ സ്റ്റേഷൻ അനെക്സ് കോംപ്ലക്സ് യാഥാർഥ്യമാക്കണം -കെ.ജി.ഒ.എ ചേർത്തല: മിനി സിവിൽ സ്റ്റേഷനോട്‌ ചേർന്നുനിർമിക്കുന്ന അനെക്സ് കോംപ്ലക്സ് അടിയന്തരമായി യാഥാർഥ്യമാക്കണമെന്ന്​ ഗസറ്റഡ്​ ഓഫിസേഴ്​സ്​ അസോസിയേഷൻ (കെ.ജി.ഒ.എ) ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന സെക്ര​ട്ടേറിയറ്റ് അംഗം വി.ബി. വിനയൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: അനീഷ് കുമാർ (പ്രസി), ഗീതാകുമാരി, അജീന്ദ്രൻ(വൈസ് പ്രസി), കെ.പി. അനിൽകുമാർ (സെക്ര), ഡോ. മുഹമ്മദ് ഷിയാസ്, സുനിൽ എം.പി (ജോ. സെക്ര), നിധിൻ റോയ് (ട്രഷ), സി.കെ. മീര (വനിത കൺ). മികച്ച കൃഷി ഓഫിസർ അവാർഡ് നേടിയ ചേർത്തല തെക്ക്​ കൃഷി ഓഫിസർ റോസ്മി ജോർജിനെ സമ്മേളനം അനുമോദിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിൽ വനിത പദവി പഠനം സെമിനാർ നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. APL KGOA കെ.ജി.ഒ.എ ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം വി.ബി. വിനയൻ ഉദ്​ഘാടനം ​​ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.