മണ്ണഞ്ചേരി: മഹല്ല് ശാക്തീകരണത്തിനൊപ്പം റമദാനിൽ സൗഹൃദത്തിന്റെ മാതൃക തീർക്കുകയാണ് പൊന്നാട് മഹല്ല് മുസ്ലിം ജമാഅത്ത്. മഹല്ലിലെ ക്ലസ്റ്റർ സംവിധാനമാണ് റമദാനിൽ കുടുംബസംഗമവും നോമ്പുതുറയും സംഘടിപ്പിക്കുന്നത്. മഹല്ലിന്റെ കീഴിൽ ഇപ്പോൾ 17 ക്ലസ്റ്ററുകളുണ്ട്. റമദാൻ ദിനങ്ങളിലെ ക്ലസ്റ്റർ മീറ്റിങുകൾ ഇഫ്താർ സംഗമങ്ങളായി. മഹല്ലിലെ അംഗങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങളും മിനിമം ജീവിത നിലവാരവും ഉറപ്പുവരുത്താനും ക്ലസ്റ്റർ സംവിധാനത്തിലൂടെ കഴിയും. അംഗങ്ങളുടെ പ്രതിസന്ധി ഘട്ടങ്ങളിൽ ഇടപെടലും സഹായവും നിർബന്ധിത ബാധ്യതയായി കരുതുന്ന തലത്തിലേക്ക് മഹല്ല് സംവിധാനത്തെ ഉയർത്തി സ്രഷ്ടാവിനെ ഭയപ്പെടുകയും സഹജീവികളെ സ്നേഹിക്കുകയും ചെയ്യുന്ന, സ്വന്തം കുടുംബത്തിലും മറ്റുള്ളവരോടും സഹോദരസമുദായങ്ങളോടും സമാധാനത്തിലും, സന്തോഷത്തിലും സഹവർത്തിത്വത്തിലും കഴിയുന്ന സാമ്പത്തിക ഭദ്രതയുള്ള ഒരു സമൂഹം വാർത്തെടുക്കുകയാണ് ലക്ഷ്യം. നിലവിൽ 150 ൽ പരം കുടുംബാംഗങ്ങളാണ് ഓരോ സംഗമത്തിലും പങ്കെടുക്കുന്നത്. ഓരോ കൂടിച്ചേരലുകളും അംഗങ്ങൾ തമ്മിലുള്ള ദൃഢബന്ധത്തിനും സൗഹൃദത്തിനും വഴിതെളിക്കും. 12ാം ക്ലസ്റ്റർ കുടുംബ സംഗമം മഹല്ല് ഇമാം ത്വാഹ ജിഫ്രി ഫൈസി തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. മുഹമ്മദ് കുഞ്ഞ്, ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞ് നൈന, വൈസ് പ്രസിഡന്റ് എൻ.എ. അബൂബക്കർ ആശാൻ, സെക്രട്ടറിമാരായ യൂസുഫ് കറ്റാനം, നൗഷാദ് പുതുവീട്, ട്രഷറർ ജന്നത്തുൽ ഫിർദൗസ്, ക്ലസ്റ്റർ കൺവീനർ അനസ് കോവുസ്, സഫീദ് പാടത്തിൽ തുടങ്ങിയവർ പങ്കെടുത്തു. APL ponnad mahal ramdan പടം: പൊന്നാട് മഹല്ല് മുസ്ലിം ജമാഅത്ത് ക്ലസ്റ്റർ കുടുംബസംഗമം ഇമാം ത്വാഹ ജിഫ്രി ഫൈസി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.