വർഗീയ വിരുദ്ധ സമ്മേളനം

കായംകുളം: ആർ.എസ്.എസ്-എസ്.ഡി.പി.ഐ വർഗീയ ശക്തികളെ ഒറ്റപ്പെടുത്തുക എന്ന സന്ദേശത്തിൽ സി.പി.എം വർഗീയ വിരുദ്ധ-ബഹുജന റാലിയും സമ്മേളനവും നടത്തി. കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്. ബാബുജാൻ അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ, ജില്ല കമ്മിറ്റി അംഗങ്ങളായ എൻ. ശിവദാസൻ, പി. ഗാനകുമാർ, കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ഷേക് പി.ഹാരിസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്. നസീം, എം.ആർ. രാജശേഖരൻ, മുനിസിപ്പൽ ചെയർപേഴ്സൻ പി. ശശികല, പവനനാഥൻ തുടങ്ങിയർ സംസാരിച്ചു. ചിത്രം:APLKY2CPM സി.പി.എം കായംകുളത്ത് സംഘടിപ്പിച്ച സമ്മേളനം കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാത ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.