കോവൽ കൃഷി നശിപ്പിച്ചു

ചാരുംമൂട്: കോവൽ കൃഷി നശിപ്പിച്ചതായി പരാതി. കടുവിനാൽ കണ്ണൻ കോമത്ത് സോമന്റെ കൃഷിയിടത്തിലാണ്​ സംഭവം. താമരക്കുളം പഞ്ചായത്തിലെ വേടരപ്ലാവിലാണ് ഒരേക്കറോളം സ്ഥലത്താണ്​ കോവൽ, പയർ, കുക്കുമ്പർ എന്നിവ കൃഷി ചെയ്യുന്നത്​. ഒരാഴ്ചയിൽ 150 കിലോയോളം കോവക്ക ലഭിക്കുന്ന ചെടികളും പയർ വള്ളികളും നശിപ്പിച്ചിട്ടുണ്ട്. നൂറനാട് പൊലീസിൽ പരാതി നൽകി. ഫോട്ടോ: സോമൻ കൃഷിയിടത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.