കായംകുളം: കര്‍ഷകര്‍ക്ക് അവകാശപ്പെട്ട സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. പ്രസാദ്. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ ഭാഗമായി കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സംഘടിപ്പിച്ച കിസാന്‍ മേളയുടെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അഗ്രികള്‍ചര്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സിയുമായി (ആത്മ) ചേർന്നാണ് മേള സംഘടിപ്പിച്ചത്. ജില്ലയിലെ മികച്ച കര്‍ഷകരെയും കര്‍ഷക സംഘങ്ങളെയും മേളയില്‍ ആദരിച്ചു. നഗരസഭ ചെയര്‍പേഴ്‌സൻ പി. ശശികല അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. കൃഷി വിജ്ഞാന കേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. പി. മുരളീധരന്‍ പദ്ധതി വിശദീകരിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ജെ. ആദര്‍ശ്, നഗരസഭ അംഗം ബിനു അശോക്, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ വി. രജത, ഓണാട്ടുകര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍. സുകുമാരപിള്ള, ആത്മ പ്രോജക്ട് ഡയറക്ടര്‍ എസ്.എസ്. ബീന, സി.പി.സി.ആര്‍.ഐ മേധാവിയുടെ ചുമതല വഹിക്കുന്ന ഡോ. റെജി ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു. APL KISANMELA കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സംഘടിപ്പിച്ച കിസാന്‍ മേളയുടെ ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സൻ പി. ശശികല ദീപം തെളിക്കുന്നു മുഖ്യമന്ത്രിക്ക് കത്തയക്കൽ സമരം തുടങ്ങി ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ആഭിമുഖ്യത്തിൽ പെൻഷൻകാരുടെ ആവശ്യങ്ങൾ ഉന്നയിച്ച് കത്തെഴുതൽ സമരത്തിന് തുടക്കമായി. ആലപ്പുഴ യൂനിറ്റിൽ പ്രസിഡന്റ് ബേബി പാറക്കാടൻ, സെക്രട്ടറി വി. രാധാകൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്തു. എം.പി. പ്രസന്നൻ, കെ.എം. സിദ്ധാർഥൻ, എസ്. പ്രേംകുമാർ, എ. ബഷീർകുട്ടി തുടങ്ങിയവർ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.