ആലപ്പുഴ: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗവും എസ്..ഡി.പി.ഐ മണ്ഡലം വൈസ് പ്രസിഡന്‍റുമായ നവാസ് നൈനയെ വധിക്കാൻ ശ്രമിച്ചത് ആർ.എസ്.എസ് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും എസ്.ഡി.പി.ഐ ജില്ല പ്രസിഡന്‍റ് കെ. റിയാസ് ആവശ്യപ്പെട്ടു. സംഭവസ്ഥലത്തുനിന്ന് മാരകായുധങ്ങളുമായി ഓടി രക്ഷപ്പെട്ട ആർ.എസ്.എസ് ക്രിമിനലുകളെയും വധ ഗൂഢാലോചന നടത്തിയ ബി.ജെ.പി-ആർ.എസ്.എസ് നേതാക്കൻമാരെയും ഉടൻ പിടികൂടാൻ പൊലീസ് തയാറാകണം. നാട്ടുകാരുടെ സമയോചിത ഇടപെടലിലാണ് പള്ളിയിൽനിന്ന് മടങ്ങുകയായിരുന്ന നവാസിനെ കൊലപ്പെടുത്താനുള്ള ആർ.എസ്.എസ് ശ്രമം പരാജയപ്പെട്ടത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആർ.എസ്.എസ് ആയുധപരിശീലനം നടത്തുകയും കൊലപാതക-കലാപ നീക്കങ്ങൾ നടത്തുന്നതായും മുന്നറിയിപ്പുണ്ടായിട്ടും പൊലീസിന്‍റെ ജാഗ്രത കുറവാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. വധശ്രമത്തിലെ മുഴുവൻ പ്രതികളെയും പിടികൂടണമെന്നും ഗൂഢാലോചന നടത്തിയ സംഘ്പരിവാർ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. ഖുർആൻ ക്വിസ് മത്സരം ഇന്ന് ആലപ്പുഴ: എം.ഇ.എസ് അമ്പലപ്പുഴ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖുർആൻ ആസ്പദമാക്കി ക്വിസ് മത്സരം ചൊവ്വാഴ്ച രാവിലെ 9.30 മുതൽ പുന്നപ്ര എം.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കുമെന്ന് സെക്രട്ടറി ഹസൻ എം. പൈങ്ങാമഠം അറിയിച്ചു. 10 മുതൽ 15 വയസ്സ് വരെ പ്രായമുള്ള എല്ലാ വിദ്യാർഥികൾക്കും (ജാതി-മത ഭേദമന്യേ ) മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് കാഷ് അവാർഡ് നൽകും. ഫോൺ: 9895078657. പഠന ക്ലാസ് ആലപ്പുഴ: 'റമദാനിലൂടെ റയ്യാനിലേക്ക്' കാമ്പയിന്‍റെ ഭാഗമായി എം.ജി.എം മണ്ഡലം കമ്മിറ്റി 'നൽകാം പ്രതിഫലം ചോർന്നു പോകാതെ' എന്ന തലക്കെട്ടിൽ റമദാൻ പഠന ക്ലാസ് സംഘടിപ്പിച്ചു. ശാക്കിർ ആലുവ നേതൃത്വം നൽകി. മണ്ഡലം പ്രസിഡന്റ് സജിദ സജീദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.എൻ.എം മർക്കസു ദ്ദഅവ മണ്ഡലം സെക്രട്ടറി മുബാറക് അഹമ്മദ് ഉദ്ഘാടനം ചെയ്തു. എം.ജി.എം മണ്ഡലം സെക്രട്ടറി ഷൈനി ഷമീർ, എം.ജി.എം ജില്ല പ്രസിഡന്റ് ഡോ. ബെനസിർ കോയ തങ്ങൾ, ജില്ല സെക്രട്ടറി ശരീഫ മദനിയ്യ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സഫല നസീർ, വഹീദ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.