ആലപ്പുഴ: കൊലപാതകശ്രമം, ദേഹോപദ്രവം ഏൽപിക്കൽ, ന്യായവിരുദ്ധമായി സംഘം ചേരുക, കഞ്ചാവ് വിൽപന, മയക്കുമരുന്നു കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡിൽ തൃച്ചാറ്റുകുളം വെളുത്തേടത്ത്പറമ്പ് വീട്ടിൽ ഷിഹാബാണ് (28) അറസ്റ്റിലായത്. ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നത് ആറുമാസത്തേക്ക് തടഞ്ഞു. പൂച്ചാക്കൽ പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ പൊലീസ് സബ് ഇൻസ്‌പെക്ടർ ജേക്കബ്, വീരേന്ദ്രകുമാർ, സിവിൽ പൊലീസ് ഓഫിസർ, ടെൽസൺ തോമസ്, മനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. apl kaapa shihab (അറസ്റ്റിലായ ഷിഹാബ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.