പെരുമ്പളം: നീരുറവകൾ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിൽ ശുചിത്വ മിഷനും, എൻ.ആർ.ഇ.ജി.എസും ചേർന്ന് ബഹുജന പങ്കാളിത്തത്തോടെ 'തെളിനീരൊഴുകും നവകേരളം' പദ്ധതിക്ക് പെരുമ്പളത്ത് തുടക്കമായി. ജന പങ്കാളിത്തത്തോടെ ജലസ്രോതസ്സുകൾ വീണ്ടെടുത്ത് ജലദൗർലഭ്യം പരിഹരിക്കുക എന്നതാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. 13 ാം വാർഡിലെ ഇടങ്കേറ്റിൽ -പുള്ളോടത് തോട് ശുചീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ആശ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയോടനുബന്ധിച്ച് വിളംബര ജാഥയും സംഘടിപ്പിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ് ദിനീഷ് ദാസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ സരിത സുജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭന ടീച്ചർ, കുഞ്ഞൻ തമ്പി, ശ്രീമോൾ ഷാജി, പി.സി. ജബീഷ്, യു. ഉമേഷ്, ഷൈലജ ശശികുമാർ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: പെരുമ്പളം പഞ്ചായത്തിൽ 'തെളിനീരൊഴുകും നവകേരളം' പദ്ധതി പ്രസിഡന്‍റ് അഡ്വ. വി.വി. ആശ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.