സെമിനാർ സംഘടിപ്പിച്ചു

അമ്പലപ്പുഴ: കെ.കെ. കുഞ്ചു പിള്ള സ്മാരക ഗ്രന്ഥശാല സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. 'എന്തായിരിക്കണം ഗ്രാമീണ ഗ്രന്ഥശാലകൾ' വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡന്‍റ്​ അലിയാർ എം. മാക്കിയിൽ വിഷയാവതരണം നടത്തി. ആർ. ജയരാജ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത്​ അംഗം പി. അഞ്ജു, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.ജി. സൈറസ്, പി. രമേശൻ, എ. ഓമനക്കുട്ടൻ, വീണ ശ്രീകുമാർ, ശോഭ ബാലൻ, നിഷ മനോജ്, റീന മതികുമാർ, മഞ്ജു വിജയകുമാർ, ജി. ഷിബു, സി. ഷൈലേന്ദ്രൻ എന്നിവർ സംസാരിച്ചു. എം മെഹബൂബ് സ്വാഗതം പറഞ്ഞു. (കെ.കെ. കുഞ്ചു പിള്ള സ്മാരക ഗ്രന്ഥശാല സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.