ചെങ്ങന്നൂരില്‍ തെളിനീരൊഴുകും പദ്ധതിക്ക് തുടക്കം

ചെങ്ങന്നൂര്‍: നഗരസഭയുടെ തെളിനീരൊഴുകും നവകേരളം പദ്ധതിയിലെ ജനകീയ ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം പമ്പാതീരത്ത് ശബരിമല തോട്ടിൽ സി.ഡി.എസ് ബാലസഭ അംഗമായ ഏഴു വയസ്സുകാരി കെ.എസ്. തീർഥ നിര്‍വഹിച്ചു. ചടങ്ങിനെത്തുന്ന ബാലസഭ കുട്ടികളില്‍നിന്ന്​ ഉദ്ഘാടനം ചെയ്യുന്നയാളെ നറുക്കിട്ട് തീരുമാനിക്കുകയായിരുന്നു. നഗരസഭ അധ്യക്ഷ മറിയാമ്മ ജോണ്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കവി ഒ.എസ്. ഉണ്ണികൃഷ്ണന്‍, സിനി ആര്‍ട്ടിസ്റ്റ് നിത കര്‍മ, വൈസ് ചെയര്‍മാന്‍ ഗോപു പുത്തന്‍മഠത്തില്‍, ഹരിതകേരളം ജില്ല മിഷന്‍ കോഓഡിനേറ്റര്‍ രാജേഷ്, ടി. കുമാരി, ശ്രീദേവി ബാലകൃഷ്ണന്‍, ഇന്ദു രാജന്‍, പ്രകാശ് കുമാര്‍, സുജിത് സുധാകര്‍, ജേക്കബ് വി. സ്‌കറിയ, കെ. ദേവദാസ് എന്നിവര്‍ സംസാരിച്ചു. തുടർന്ന് ശബരിമല തോടിന്റെ ബഹുജന പങ്കാളിത്തത്തോടെയുള്ള ശുചീകരണത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, രാഷ്ട്രീയ സാംസ്‌കാരിക സംഘടന പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, നഗരസഭ ജീവനക്കാര്‍, എന്‍.സി.സി, എന്‍.എസ്.എസ്, എസ്.പി.സി വിദ്യാർഥികള്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.