അമ്പലപ്പുഴ: ഒരുകൂട്ടം സുമനസ്സുകളുടെ 24 വർഷം പിന്നിടുന്നു. കേരള മുസ്ലിം ജമാഅത്ത് എസ്.വൈ.എസ്, എസ്.എസ്.എഫ് നീർക്കുന്നം യൂനിറ്റുകളുടെ സംയുക്താഭിമുഖ്യത്തിലാണ് മുടങ്ങാതെ ഇത്തവണയും അർഹരുടെ കരങ്ങളിൽ സഹായമെത്തിച്ചത്. അനാഥരും അഗതികളും രോഗികളും ദരിദ്രരും ഭവനരഹിതരുമായ മുന്നൂറിൽപരം കുടുംബങ്ങൾക്കാണ് 2000 രൂപ വില വരുന്ന പലചരക്ക് ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ വീടുകളിലെത്തിക്കുന്നത്. നോമ്പിന്റെ ആദ്യ നാളുകളിൽതന്നെ ഇവയെത്തിച്ചു നൽകി. കൂടാതെ, വിവാഹ ധനസഹായം, അനാഥർക്കും വിധവകൾക്ക് പെരുന്നാൾ വസ്ത്രം, നിസ്കാര സെറ്റ്, തൊഴിലുപകരണങ്ങൾ എന്നിവയും നൽകുന്നുണ്ട്. ഇതിനകം 1.5 കോടി രൂപയുടെ സഹായങ്ങളാണ് വിതരണം ചെയ്തത്. ഈ വർഷത്തെ വിതരണം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നീർക്കുന്നം സുന്നി സെന്‍ററിൽ നടന്ന സമ്മേളനത്തിൽ സാദിഖ് ഉലഹൻ അധ്യക്ഷതവഹിച്ചു. എ. നിസാമുദ്ദീൻ തൊഴിലുപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ആലപ്പുഴ മസ്താൻ പള്ളി ചീഫ് ഇമാം കെ.എൻ. ജാഫർ സാദിഖ് സിദ്ദീഖി ബദർ അനുസ്മരണവും പ്രാർഥന മജ്ലിസും നിർവഹിച്ചു. എ.എ. റഷീദ് വെളിമ്പറമ്പ്, ജമാൽ പള്ളാത്തുരുത്തി, റഷീദ് ബ്രദേഴ്‌സ്, അബ്ദുൽ റഹ്മാൻ, സിയാദ് അരയൻപറമ്പ് , സുബൈർ, അബ്ദുൽ ലത്തീഫ്, സജീവ് എന്നിവർ സംസാരിച്ചു. ഫോട്ടോ: കേരള മുസ്ലിം ജമാഅത്ത് എസ്.വൈ.എസ്, എസ്.എസ്.എഫ് നീർക്കുന്നം യൂനിറ്റുകളുടെ റമദാൻ സഹായ വിതരണോദ്ഘാടനം എച്ച്. സലാം എം.എൽ.എ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.