ലോറി ഡ്രൈവറെ മർദിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

മാന്നാർ: പഞ്ചായത്ത് ബസ്​സ്റ്റാൻഡിനു വടക്കുള്ള കള്ളുഷാപ്പിന് മുന്നിലിട്ട് ലോറി ഡ്രൈവറെ മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മാന്നാർ കുട്ടമ്പേരൂർ ഹോമിയോ ആശുപത്രി 16ാം വാർഡിൽ ശ്രീനന്ദനം വീട്ടിൽ ശ്രീനിയെ (45)മർദിച്ച കുരട്ടിശ്ശേരി തോട്ടത്തിൽ കിഴക്കേതിൽ വീട്ടിൽ രാജീവ്‌(39), വിഷവർശ്ശേരിക്കര പാലപ്പറമ്പിൽ വീട്ടിൽ അഖിൽ(28), മേൽപ്പാടം കല്ലുപുരക്കൽ വീട്ടിൽ ഹരിദത്ത് (ഡിക്സൻ -40), കുട്ടമ്പേരൂർ തോപ്പിൽ കണ്ടത്തിൽ വീട്ടിൽ സുരേഷ് കുമാർ (51) എന്നിവരെയാണ്​ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്​. വ്യാഴാഴ്ചയായിരുന്നു സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ കള്ളുഷാപ്പിന് സമീപം ശ്രീനിയെ വിളിച്ചുവരുത്തി പ്രതികൾ മർദിക്കുകയായിരുന്നു. എസ്.എച്ച്.ഒ ജി. സുരേഷ് കുമാർ, എസ്‌.ഐ ഹരോൾഡ് ജോർജ്, എസ്.ഐ ജോൺ തോമസ്, സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ, സിദ്ദീഖ്​ ഉൽ അക്ബർ, സാജിദ്, ഹരിപ്രസാദ്, ഹക്കിം ഹാഷിം, അനീഷ്‌ എന്നിവരടങ്ങുന്ന സംഘമാണ്​ പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.