സര്‍ക്കാറിന്‍റെ ഇടപെടല്‍ തൊഴില്‍ രംഗത്ത് മാറ്റം വരുത്തി- മന്ത്രി സജി ചെറിയാന്‍

മെഗാതൊഴില്‍ മേളയിൽ 2341 ഉദ്യോഗാർഥികൾ പ​ങ്കെടുത്തു ആലപ്പുഴ: ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനുള്ള സര്‍ക്കാറിന്‍റെ പദ്ധതി തൊഴില്‍ മേഖലയില്‍ മാറ്റങ്ങള്‍ക്ക് വഴി തുറന്നതായി മന്ത്രി സജി ചെറിയാന്‍. ആലപ്പുഴ എസ്.ഡി കോളജില്‍ മുഖാമുഖം 2022 മെഗാതൊഴില്‍ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരെ ആശ്രയിക്കാതെ കേരളത്തിൽതന്നെ തൊഴിൽ ലഭ്യമാക്കാൻ കഴിയുന്ന സംരംഭങ്ങൾക്ക് രൂപം കൊടുക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്ത നാലുവര്‍ഷത്തിനകം സംസ്ഥാനത്തെ ആകെ തൊഴില്‍രഹിതരില്‍ പകുതിപേര്‍ക്കെങ്കിലും മാന്യമായ വേതനം ലഭിക്കുന്ന തൊഴില്‍ നല്‍കാന്‍ കഴിയുന്ന വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ്, ജില്ല ഭരണകൂടം, ജില്ല സ്‌കില്‍ കമ്മിറ്റി, ജില്ല പ്ലാനിങ്​ ഓഫിസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച തൊഴില്‍ മേളയില്‍ 50ലധികം തൊഴില്‍ ദാതാക്കള്‍ പങ്കെടുത്തു. 2341 ഉദ്യോഗാർഥികൾ പങ്കെടുത്തു. എച്ച്. സലാം എം.എൽ.എ. അധ്യക്ഷത വഹിച്ചു. പി. പി. ചിത്തരഞ്ജൻ എം.എൽ.എ, ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ്​ കെ.ജി രാജേശ്വരി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജില്ല കലക്ടർ ഡോ. രേണു രാജ്, ജില്ല വികസന കമീഷണർ കെ.എസ്. അഞ്ജു, നഗരസഭ ചെയർപേഴ്സൻ സൗമ്യരാജ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജിത സതീശൻ, വാർഡ് കൗൺസിലർമാരായ ഹരികൃഷ്ണൻ, എസ്. മനീഷ, എസ്.ഡി കോളജ് പ്രിൻസിപ്പൽ പി.ആർ. ഉണ്ണികൃഷ്ണ പിള്ള, കെ.എ.എസ്.ഇ സ്കിൽ കോഓഡിനേറ്റർ ലക്ഷ്മി വി.കെ. പിള്ള എന്നിവർ പങ്കെടുത്തു. APL thozhil mela ആലപ്പുഴ എസ്.ഡി കോളജില്‍ മെഗാ തൊഴില്‍മേളയിൽ പ​ങ്കെടുക്കാനെത്തിയ ഉദ്യോഗാർഥികളുടെ തിരക്ക്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.