ആലപ്പുഴ: കാപ്പ നിയമപ്രകാരം മാരാരിക്കുളം സൗത്ത് പഞ്ചായത്ത് 14 വാർഡിൽ ചിറപറമ്പ് വീട്ടിൽ മിറാഷിനെ (ഉണ്ണി -25) അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി, ആലപ്പുഴ നോർത്ത്, അർത്തുങ്കൽ പൊലീസ് സ്‌റ്റേഷനുകളിൽ കൊലപാതകശ്രമം, ദേഹോപദ്രവം ഏൽപിക്കൽ, സംഘം ചേരൽ, ബോംബ് നിർമാണം, മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ ഒമ്പത് ക്രിമിനൽ കേസിലും പ്രതിയാണിയാൾ. പൊതുജനങ്ങൾക്ക് ഭീതിപരത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ ആലപ്പുഴ ജില്ല പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കലക്ടർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. മണ്ണഞ്ചേരി എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ പൊലീസ് സബ് ഇൻസ്‌പെക്ടർ കെ.ആർ. ബിജു, സിവിൽ പൊലീസ് ഓഫിസർമാരായ കൃഷ്ണകുമാർ, അനീഷ് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. ചിത്രം...... അറസ്റ്റിലായ മിറാഷ്(ഉണ്ണി) apl kappa
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.