ചത്തിയറ ക്ഷേത്രത്തിൽ പത്താമുദയ കെട്ടുകാഴ്ച ഭക്തിസാന്ദ്രമായി

ചാരുംമൂട്: ചത്തിയറ ശക്തികുളങ്ങര ശ്രീ ഭുവനേശ്വരി ദേവി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച നടന്ന വർണാഭമായ കെട്ടുകാഴ്ച ഭക്തിസാന്ദ്രമായി. വൈകീട്ട് 3.30 ഓടെ കെട്ടുത്സവ സമിതികളുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെയും ഫ്ലോട്ടുകളുടെയും ദേവ വേഷങ്ങളുടെയും അകമ്പടിയോടെ കെട്ടുകാഴ്ചകൾ റേഡിയോ ജങ്ഷനിൽ കേന്ദ്രീകരിച്ചു. തുടർന്ന് ജീവത എഴുന്നള്ളി അനുഗ്രഹം ചൊരിഞ്ഞതോടെ കെട്ടുകാഴ്ചകൾ യഥാക്രമം ക്ഷേത്രത്തിലേക്ക് നീങ്ങി. തുടർന്ന് ദേവിയെ വണങ്ങിയ ശേഷം കെട്ടുകാഴ്ചകൾ യഥാസ്ഥാനങ്ങളിൽ നിലയുറപ്പിച്ചു. വേലകളി, എതിരേൽപ്​, നൃത്തനാടകം എന്നിവയും നടന്നു. ഫോട്ടോ: ചത്തിയറ ശക്തികുളങ്ങര ഭുവനേശ്വരി ദേവി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന്റെ കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലേക്ക് എത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.