തുറവൂർ: എരമല്ലൂരിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യബസിന്‍റെ ഡീസൽ ടാങ്കിന്‍റെ പൂട്ട് തകർത്ത് ഡീസൽ ഊറ്റിയെടുത്തു. രാവിലെ സർവിസ് നടത്തുന്നതിന് 160 ലിറ്ററോളം ഡീസൽ പമ്പിൽനിന്ന് നിറച്ചശേഷം പാർക്ക് ചെയ്തിരുന്ന ഗുരുദേവ് ബസിന്‍റെ ഡീസൽ ടാങ്കിൽനിന്നാണ് മോഷ്ടാക്കൾ പൂട്ട് തകർത്ത് ഡീസൽ എടുത്തത്. മുമ്പ് ഈ ബസിൽനിന്ന് ബാറ്ററി ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷണം പോയിട്ടുണ്ടെന്ന് ജീവനക്കാരും ഉടമയും അറിയിച്ചു. എരമല്ലൂരിൽ മോഷ്ടാക്കളുടെ ശല്യം വർധിച്ചതായി പരാതിയുണ്ട്. വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിലെന്നും ഇവർ പറയുന്നു. മോഷ്ടാക്കൾ വിഹരിക്കുന്നതിൽ വ്യാപാരികളും കടുത്ത ആശങ്കയിലാണ്. ജനത്തിരക്കേറിയ ഇവിടെ പൊലീസിന്‍റെ ശ്രദ്ധ വേണ്ടത്ര പതിയുന്നില്ലെന്ന ആക്ഷേപവും ഉയരുന്നു. രാത്രി എട്ടിനുശേഷം സാമൂഹികവിരുദ്ധരെ ഭയന്നാണ് യാത്രക്കാർ ഉൾപ്പെടെയുള്ളവർ പോകുന്നത്. മോഷണം സംബന്ധിച്ച് ബസുടമകൾ അരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. apl thuravur
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.