ആലപ്പുഴ: മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണയുടെ വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ വള്ളം അടക്കമുള്ള മത്സ്യബന്ധന ഉപകരണങ്ങളുമായി ബി.എസ്.എൻ.എൽ ഓഫിസിലേക്ക് മത്സ്യത്തൊഴിലാളികൾ മാർച്ച് നടത്തി. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽനിന്ന് ആരംഭിച്ച് നഗരത്തിലൂടെ ചുറ്റി നടത്തിയ പ്രകടനം ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ സമാപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് പി.ഐ. ഹാരിസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി. ശ്യാംജി, നേതാക്കളായ പി.വി. വിനോദ് കുമാർ, നിർമല സെൽവരാജ്, ടി.എസ്. ബാബു, അഡ്വ. പ്രതീപ്തി സജീവ് എന്നിവർ സംസാരിച്ചു. സെക്രട്ടറി സി. ഷാംജി സ്വാഗതവും എ.എസ്. സുദർശനൻ നന്ദിയും പറഞ്ഞു. APL bsnl office march മണ്ണെണ്ണ വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ വള്ളവുമായി ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധം പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു കോമേഴ്സ് അധ്യാപകസംഗമം ആലപ്പുഴ: ജില്ല കോമേഴ്സ് അധ്യാപക അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ കോമേഴ്സ് ഹയർസെക്കൻഡറി അധ്യാപക സംഗമം ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പ്രിൻസിപ്പൽ എം.എൻ. സിനി ഉദ്ഘാടനം ചെയ്തു. പി. ഷാജി അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി.ആർ. ശ്രീകുമാർ, മുഹമ്മദ് ഹഫീസ്, രാജേശ്വരിയമ്മ , ഡി. പിന്റു, അനിൽപ്രസാദ് എന്നിവർ സംസാരിച്ചു. ജില്ലയിൽനിന്ന് വിരമിക്കുന്ന അധ്യാപകരായ പി. ജോസ് ആന്റണി, എം.എസ്. മാലിനി, ടി.ജി. സാബു, പി.ആർ. സഹദേവൻ, എ.കെ. ഇർഷാദ് , കെ.ടി.സുമ , പി.ജെ. ആന്റണി എന്നിവർക്ക് യാത്രയയപ്പ് നൽകി. അധ്യാപകരുടെ മക്കളിൽ പ്രഫഷനൽ കോഴ്സിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു. എച്ച്. ജഗൻ സ്വാഗതവും സുജാകുമാരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.