അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ നിർമാണം പൂർത്തിയാക്കിയ മഠത്തിൽപറമ്പ് കലുങ്കിന്‍റെയും റോഡിന്‍റെയും ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. പ്രസിഡന്‍റ് പി.ജി. സൈറസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഗീത ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം സതി രമേശ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുധർമ ഭുവനചന്ദ്രൻ, സുലഭ ഷാജി, ഗീത ബാബു, പഞ്ചായത്ത് സെക്രട്ടറി എസ്. ബിജി, കെ. ജഗദീശൻ, ആർ. റജിമോൻ, സി.വി. അനിയൻകുഞ്ഞ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗം റംല സ്വാഗതം പറഞ്ഞു. ചിത്രം: മഠത്തിൽപറമ്പ് കലുങ്കിന്‍റെ ഉദ്ഘാടനം എച്ച്. സലാം എം.എല്‍.എ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.