എ.എം. ആരിഫ്‌ എം.പിയുടെ ഇടപെടലിൽ പാസഞ്ചറിന്‌ അനുമതി

ആലപ്പുഴ: ദീർഘനാളായി നിർത്തിവെച്ചിരുന്ന, വൈകീട്ട്‌ ആറിന്‌ എറണാകുളത്തുനിന്ന്​ കായംകുളത്തേക്കും (56383) തിരിച്ച്‌ രാവിലെ 8.40ന്​ കായംകുളത്തുനിന്ന്​ എറണാകുളത്തേക്കുമുള്ള (56380) പാസഞ്ചർ ട്രെയിനുകൾ ഈ ആഴ്ചതന്നെ പുനരാരംഭിക്കാൻ റെയിൽവേ ബോർഡ്‌ തീരുമാനിച്ചു. എ.എം. ആരിഫ്‌ എം.പി. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ബി.ജി. മല്യയുമായി നടത്തിയ ചർച്ചയെത്തുടർന്നാണ്‌ അനുകൂല തീരുമാനമുണ്ടായത്‌. മറ്റു പാസഞ്ചർ ട്രെയിനുകളും ഉടൻ പുനരാരംഭിക്കുമെന്ന് ഉറപ്പുലഭിച്ചതായി എം.പി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.