മത്സ്യബന്ധന ഉപകരണങ്ങളുമായി കേന്ദ്രസർക്കാർ ഓഫിസുകളിലേക്ക് തൊഴിലാളി മാർച്ച്

ആലപ്പുഴ: മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണയുടെ അന്യായ വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ മത്സ്യബന്ധന ഉപകരണങ്ങളുമായി കേന്ദ്രസർക്കാർ ഓഫിസുകളിലേക്ക് തൊഴിലാളി മാർച്ച് സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ 10ന്​ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ജില്ല അടിസ്ഥാനത്തിലാണ് മാർച്ച്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും മത്സ്യമേഖലെയുമാകെ ബാധിക്കുന്ന വിഷയത്തിൽ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്ന്​ സംസ്ഥാന പ്രസിഡന്‍റ്​ കൂട്ടായി ബഷീറും ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ എം.എൽ.എയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.