ഇന്ധനവില വർധനക്കെതിരെ എ.ഐ.ടി.യു.സി പ്രതിഷേധസമരം

ഹരിപ്പാട്: പെട്രോൾ, ഡീസൽ, പാചകവാതക വില വർധനക്കെതിരെ എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് ഹെഡ് പോസ്റ്റ് ഓഫിസിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ല എക്സിക്യൂട്ടിവ് അംഗം യു. ദിലീപ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി.ബി. സുഗതൻ, ജോയന്‍റ്​ സെക്രട്ടറി അനിൽകുമാർ, ഹരികുമാർ എന്നിവർ സംസാരിച്ചു. പടം: ഇന്ധന വിലവർധനക്കെതിരെ എ.ഐ.ടി.യു.സി ഹരിപ്പാട് പോസ്റ്റ് ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധസമരം സി.പി.ഐ മണ്ഡലം സെക്രട്ടറി കെ. കാർത്തികേയൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.