മത്സ്യവാറ്റ്​ നീട്ടുന്നതിനെതിരെ ധർണ നടത്തി

അരൂർ: പൊക്കാളി പാടങ്ങളിലെ മത്സ്യവാറ്റ് ഏപ്രിൽ 30വരെ നീട്ടിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട് അരൂർ മത്സ്യഭവനുമുന്നിൽ പൊക്കാളി സംരക്ഷണ സമിതി നേതൃത്വത്തിൽ ധർണനടത്തി. സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. സമിതി ജന. കൺവീനർ ഫ്രാൻസിസ് കളത്തുങ്കൽ അധ്യക്ഷതവഹിച്ചു. പി.ആർ. രാമചന്ദ്രൻ സാർ മുഖ്യപ്രഭാഷണം നടത്തി കെ. പ്രതാപൻ, സിസ്റ്റർ പ്രമീള മാത്യു, കെ.ആർ. തോമസ്, സി.വി. അനിൽകുമാർ, കെ.കെ. വിക്രമൻ, സി.കെ. തിലകൻ എന്നിവർ സംസാരിച്ചു. ചിത്രം പൊക്കാളി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ അരൂർ മത്സ്യഭവന്​ മുന്നിൽ നടത്തിയ ധർണ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.