ആലപ്പുഴ: അറ്റകുറ്റപ്പണിയുടെ ഭാഗമായി നടന്ന വെൽഡിങ്ങിനിടെ ഹൗസ്ബോട്ടിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് സംഭവം. ആലപ്പുഴ തിരുമല വാർഡ് ഭാർഗവൻ ജെട്ടിക്ക് സമീപത്ത് അറ്റകുറ്റപ്പണി നടത്തിയിരുന്ന ജോസിന്‍റെ 'ഗോഡ്സ് ഔൺ' ഹൗസ്ബോട്ടാണ് കത്തനശിച്ചത്. 40ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. കുമരകം ഭാഗത്ത് ഓടുന്ന ഹൗസ്ബോട്ട് സീസണിൽ ഓടാൻ അറ്റകുറ്റപ്പണിക്കായാണ് ആലപ്പുഴയിൽ എത്തിച്ചത്. വെൽഡിങ്ങിനിടെയുണ്ടായ തീപ്പൊരിയിൽനിന്നാണ് തീപടർന്നത്. തീ ആളുന്നത് കണ്ട് വെൽഡിങ് ജോലി ചെയ്തിരുന്നവർ അതിവേഗം പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. തീപിടിത്തത്തിൽ ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും കത്തിനശിച്ചു. സമീപത്ത് മറ്റ് ഹൗസ്ബോട്ടുകളുണ്ടായിരുന്നെങ്കിലും അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിൽ തീകെടുത്തി. സംഭവമറിഞ്ഞ് ടൂറിസം പൊലീസ് സ്ഥലത്തെത്തിയിരുന്നു. APL house boat ആലപ്പുഴ ഭാർഗവൻ ജെട്ടിയിൽ അറ്റകുറ്റപ്പണിക്കിടെ തീപിടിച്ച ഹൗസ്ബോട്ടിൽ അഗ്നിരക്ഷാസേന തീകെടുത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.