മതങ്ങൾ ഉയർത്തുന്ന സന്ദേശം മാനവ സൗഹാർദത്തിന് -ബിഷപ് ജോഷ്വാ മാർ ഇഗ്​നാത്തിയോസ്

ആലപ്പുഴ: മതങ്ങൾ ഉയർത്തുന്ന സന്ദേശം മാനവ സൗഹാർദത്തിന്റേതെന്ന് ബിഷപ് ജോഷ്വാ മാർ ഇഗ്​നാത്തിയോസ് പറഞ്ഞു. മാനവ സൗഹൃദവും സാഹോദര്യവുമാണ് വിവിധ ഭാഷകളിലും ശൈലിയിലും എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത്​. ജമാഅത്തെ ഇസ്​ലാമി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സ്നേഹ വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ ഹക്കീം പാണാവള്ളി റമദാൻ സന്ദേശം നൽകി. കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ, ആലപ്പുഴ സൗഹൃദവേദി ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ, ഫാ. സോളമൻ ചാരംകാട്ട്, കെ.ജി. ജഗദീശൻ, അഡ്വ. എ.എം. നസീർ, അഡ്വ. എ.എ. റസാഖ്​, ഡോ. പി.എസ്. ഷാജഹാൻ, ഡോ. അബ്ദുൽ സലാം, ഡോ. ഒ. ബഷീർ, അഡ്വ. പി.പി. ഗീത, അഡ്വ. റീഗോ രാജു, അഡ്വ. ജി. മനോജ് കുമാർ എന്നിവർ സംബന്ധിച്ചു. (ചിത്രം ... ജമാഅത്തെ ഇസ്​ലാമി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്​നാത്തിയോസ്‌ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.