അമ്പലപ്പുഴ: രാജീവ് പൈയുടെ നല്ല മനസ്സുകൊണ്ട് കുരുന്നുകൾക്ക് അക്ഷരം നുകരാൻ കെട്ടുറപ്പുള്ള കെട്ടിടമൊരുങ്ങുന്നു. ഇതിന് ലക്ഷങ്ങൾ വിലയുള്ള മൂന്ന് സെന്‍റ് സ്ഥലമാണ് ഇദ്ദേഹം വിട്ടുനൽകിയത്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 13ാം വാർഡ് കോമന കൃഷ്ണകൃപയിൽ രാജീവ് പൈയാണ് (67) കുരുന്നുകളുടെ ദുരിതമറിഞ്ഞ് അംഗൻവാടിക്ക് കെട്ടിടം നിർമിക്കാൻ സ്ഥലം സൗജന്യമായി നൽകിയത്. ഈ വാർഡിൽ കഴിഞ്ഞ കുറെ വർഷങ്ങളായി പല സ്ഥലങ്ങളിൽ താൽക്കാലിക ഷെഡുകളിലാണ് അംഗൻവാടി പ്രവർത്തിച്ചുവരുന്നത്. ഇപ്പോൾ ഇദ്ദേഹത്തിന്‍റെ ബന്ധുവിന്‍റെ ഉടമസ്ഥതയിലെ മുറിയിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. കുരുന്നുകളുടെ ദുരിതം നേരിട്ടറിഞ്ഞ രാജീവ് പൈ റോഡരികിലെ 16 സെന്‍റിൽനിന്ന് മൂന്ന് സെന്‍റ് അംഗൻവാടി കെട്ടിടം നിർമിക്കാൻ വിട്ടുനൽകുകയായിരുന്നു. സ്ഥലത്തിന്‍റെ ആധാരം പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ രജിസ്റ്ററും ചെയ്തു. ഈ പ്രദേശത്ത് ഒരു സെന്‍റിന് നാല് ലക്ഷം രൂപയാണ് വില. ലക്ഷങ്ങളെക്കാൾ വലുത് കുരുന്നുകളുടെ നല്ല നാളെയാണ് എന്ന തിരിച്ചറിവാണ് ഇതിന് തന്നെ പ്രേരിപ്പിച്ചതെന്നും രാജീവ് പൈ പറയുന്നു. (ചിത്രം.. രാജീവ് പൈ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.