പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ 'മികവ് 2021' എന്ന പേരിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു. കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു, സെക്കൻഡറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയവർക്കും,സാക്ഷരത പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും, സ്വന്തമായി ആകെയുണ്ടായിരുന്ന മൂന്ന് സെന്‍റ് സ്ഥലം അംഗൻവാടിക്ക് വിട്ടുകൊടുത്ത തൈക്കാട്ടുശ്ശേരി പഞ്ചായത്ത് നാലാം വാർഡിലെ ലീലാകൃഷ്ണനെയും ആദരിച്ചു. 375 പേർക്കാണ് അവാർഡുകൾ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ നടന്ന ചടങ്ങ് ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ദെലീമ ജോജോ എം.എൽ.എ അനുമോദനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. പ്രമോദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് സ്മിതാ ദേവനന്ദൻ, ബി.ഡി.ഒ സിസിലി, ധന്യാ സന്തോഷ്, അഷറഫ് വെള്ളേത്ത്, ഡി. വിശ്വംഭരൻ, രാജേഷ് വിവേകാനന്ദ, അഡ്വ. ജയശ്രീ ബിജു, എം.കെ. ജനാർദനൻ, സി.പി. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.