അമ്പലപ്പുഴ: റമദാൻ റിലീഫും ഹൈദരലി തങ്ങൾ അനുസ്മരണവും എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് പുന്നപ്ര-പറവൂർ യൂനിറ്റിന്റെ നേതൃത്വത്തിൽ നടത്തി. പുന്നപ്ര വ്യാപാര ഭവനിൽ എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡന്റ് അബ്ദുല്ല തങ്ങൾ ദാരിമി ഉദ്ഘാടനം നിർവഹിച്ചു. എസ്.വൈ.എസ് പുന്നപ്ര-പറവൂർ യൂനിറ്റ് പ്രസിഡന്‍റ് ഹസൻ എം. പൈങ്ങാമഠം അധ്യക്ഷത വഹിച്ചു. മസ്ജിദുൽ ഫാറൂഖ് ചീഫ് ഇമാം ഹസ്‌ബുല്ല ബാഖവി ദുആക്ക് നേതൃത്വം നൽകി. ജമാഅത്ത് പ്രസിഡന്റ് സലീം മാക്കിയിൽ റിലീഫ് കിറ്റ് വിതരണോദ്ഘാടനം നടത്തി. എസ്.വൈ.എസ് അമ്പലപ്പുഴ മേഖല വൈസ് പ്രസിഡന്റ് അഹമ്മദ് അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.