പാലക്കാടുണ്ടായത്​ വർഗീയ ഏറ്റുമുട്ടൽ -കാനം രാ​ജേന്ദ്രൻ

ആലപ്പുഴ: വർഗീയ ശക്​തികളുടെ ഏറ്റുമുട്ടലാണ്​ പാലക്കാടുണ്ടായതെന്നും രാഷ്ട്രീയ കൊലപാതകമ​ല്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വർഗീയ സംഘടനകളെ തുറന്നു കാട്ടാൻ മാധ്യമങ്ങളും പൊതുസമൂഹവും തയാറാകണം. വർഗീയ കക്ഷികളെന്നുതന്നെ പറഞ്ഞ്​ ഇവരെ ഒറ്റപ്പെടുത്തുന്ന തുറന്ന നിലപാടാണ്​ മാധ്യമങ്ങൾ പിന്തുടരേണ്ടത്​. കൊലപാതകങ്ങൾ പൊലീസിനും സർക്കാറിനും എതിരെ ആയുധമാക്കുന്ന നിലപാട്​ ശരിയല്ല. സർക്കാറിനെ അറിയിച്ചല്ല കൊലപാതകങ്ങൾ അരങ്ങേറുന്നത്​. ഇന്‍റലിജൻസ്​ സംവിധാനം ശക്​തിപ്പെടുത്തി അക്രമങ്ങൾക്കെതിരെ മുൻകരുതൽ സ്വീകരിക്കണമെന്നും കാനം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയും ന്യൂനപക്ഷ വർഗീയതയെ ശക്​തി​പ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ്​ പ്രതിപക്ഷത്തിന്‍റേത്​. കെ.എസ്​.ആർ.ടി.സിയിലെ സമരം ന്യായീകരിച്ച കാനം, സമരം ചെയ്യാനുള്ള തൊഴിലാളികളുടെ അവകാശം തള്ളിപ്പറയാനാകില്ല. കെ.എസ്​.ഇ.ബി സമരത്തിൽ ശരിതെറ്റുകൾ കണക്കിലെടുത്ത്​ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.