നീരണിയൽ ചടങ്ങ് ആഗസ്റ്റ് 21ന് ചെങ്ങന്നൂർ: പാലത്തിന്റെ ഉയരക്കുറവിൽ പുതുക്കുളങ്ങര പള്ളിയോടം കരയിലൂടെ യാത്ര ചെയ്ത് ആദിപമ്പയുടെ തീരത്തെത്തി. വരട്ടാറിന് കുറുകെ പുതുക്കുളങ്ങരയിൽ നിർമിച്ച പാലത്തിന് ഉയരമില്ലാത്തതിനാൽ നീരണിയൽ വരട്ടാറിൽ നടത്താനാകില്ലായിരുന്നു. പള്ളിയോടത്തിന്റെ അമരപ്പൊക്കം പോലുമില്ലാത്ത പാലമാണിവിടെ നിർമിച്ചത്. ജലവിതാനമുയർന്നാലും താഴ്ന്നാലും അമരം പാലത്തിന്റെ ബീമിൽ തട്ടുന്നതിനാലാണ് കരയാത്ര നടത്തിയത്. ടാറിട്ട റോഡിലൂടെ പച്ചമടലുകൾ നിരത്തി പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിന്റെ വടക്കേ മതിൽ പൊളിച്ച് വഴിയുണ്ടാക്കിയാണ് പള്ളിയോടം ആദിപമ്പയുടെ തീരത്തെത്തിച്ചത്. ആഗസ്റ്റ് 21 ന് പള്ളിയോടം നീരണിയൽ ചടങ്ങ് നടത്തും. ആറന്മുള പള്ളിയോടങ്ങളിൽ ബി ബാച്ച് പള്ളിയോടമായ പുതുക്കുളങ്ങരക്ക് ആറര മീറ്റർ അമരവും 30.5 മീറ്റർ നീളവും 1.86 മീറ്റർ ഉടമയുമുണ്ട് (വീതി). 68 പേർക്ക് കയറാം. അയിരൂർ ചെല്ലപ്പനാചാരിയുടെ മകൻ സന്തോഷ് ആചാരിയാണ് മുഖ്യശിൽപി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.