മണ്ണഞ്ചേരി: വയോധികൻ മാതൃകയായി. തുറവൂർ സ്വദേശിയായ രാജാമണിയുടെ അരലക്ഷം രൂപ അടങ്ങിയ പഴ്സ് തിരികെ നൽകിയാണ് കുഞ്ഞുമോൻ (62) മാതൃക തീർത്തത്. മകന്റെ ഉപനയനവുമായി ബന്ധപ്പെട്ട് രാജാമണി പുറക്കാട് ശ്രീ വേണുഗോപാലസ്വാമി ക്ഷേത്രത്തിൽ വഴിപാട് കഴിച്ച് മടങ്ങുമ്പോഴാണ് കാറിനുമുകളിൽവെച്ച പഴ്സ് മറന്നത്. അല്പദൂരം പിന്നിട്ടശേഷമാണ് പഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. അരലക്ഷം രൂപയും മറ്റു രേഖകളും അടങ്ങിയതായിരുന്നു പഴ്സ്. വൈകാതെയാണ് കുഞ്ഞുമോന്റെ വിളിവന്നത്. പഴ്സിലെ നമ്പറിൽ വിളിച്ച് വഴിയിൽ കിടന്നുകിട്ടിയ പഴ്സിന്റെ ഉടമയെ കണ്ടെത്തുകയായിരുന്നു അദ്ദേഹം. അമ്പലപ്പുഴ പൊലീസിന്റെ സാന്നിധ്യത്തിൽ കുഞ്ഞുമോൻ പഴ്സ് രാജാമണിക്ക് തിരികെ നൽകി. മകനോടൊപ്പം പുറക്കാട് പള്ളിപ്പറമ്പിൽ വാടകക്ക് താമസിക്കുന്ന കുഞ്ഞുമോന് സന്തോഷ സൂചകമായി രാജാമണി നൽകിയ പാരിതോഷികവും അദ്ദേഹം സ്വീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.