നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണം രണ്ടാംഘട്ടം ആരംഭിച്ചു

ആലപ്പുഴ: നഗരസഭ മഴക്കാല പൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട് 52 വാര്‍ഡിലും ശുചീകരണം ആരംഭിക്കുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍, നഗരസഭ ശുചീകരണ തൊഴിലാളികള്‍, ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ റെസിഡന്‍റ്​സ്​ അസോസിയേഷന്‍ അംഗങ്ങള്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ 52 വാര്‍ഡിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. തുടര്‍ന്ന് പൊതുശുചീകരണ യജ്ഞവും സംഘടിപ്പിച്ചിട്ടുണ്ട്. കൊതുക്, ജലജന്യരോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് വാര്‍ഡുകള്‍തോറും സ്പ്രേയിങ്ങും നടത്തും. ഓരോ വീടും പരിസരവും അതത് വീട്ടുകാര്‍തന്നെ ശുചീകരിക്കുന്നതിന് വേണ്ട ബോധവത്​കരണവും നിര്‍ദേശങ്ങളും നല്‍കും. 40 പേരടങ്ങുന്ന ഗ്രൂപ്പുകളായി തൊഴിലുറപ്പ് തൊഴിലാളികളെ ഓരോ വാര്‍ഡിലും രണ്ടുദിവസം വീതം ഏപ്രില്‍ 18 മുതൽ മേയ് 25 വരെ ശുചീകരണം നടത്തും. 'തെളിനീരൊഴുകും നവകേരളം', 'പുനര്‍ജനി' പദ്ധതികളും ഇതോടൊപ്പം നടപ്പാക്കും. നഗരസഭയുടെ അഞ്ച് സര്‍ക്കിളിലും ഒരേസമയം നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെയും ജനകീയ പങ്കാളിത്തത്തോടും കൂടി വെള്ളക്കെട്ട് ഭീഷണി, ജലജന്യരോഗങ്ങളില്‍നിന്ന് മുക്തിനേടാനാകുമെന്നാണ്​ പ്രതീക്ഷ. ആദ്യഘട്ടമായ തോടുകളുടെ നവീകരണം നടന്നുവരുകയാണ്. നഗരസഭ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗത്തില്‍ ഹെല്‍ത്ത് ഇന്‍സ്​പെക്ടര്‍ ഹര്‍ഷിദ് പദ്ധതി വിശദീകരിച്ചു. കൗണ്‍സിലര്‍മാരായ ബി. അജേഷ്, ഗോപിക വിജയപ്രസാദ്, മോനിഷ, ഹെലന്‍ ​ഫെര്‍ണാണ്ടസ്, സിമി ഷാഫിഖാന്‍, ക്ലാരമ്മ പീറ്റര്‍, ഹരികൃഷ്ണന്‍, മനു ഉപേന്ദ്രന്‍, എച്ച്.ഐ. സുമേഷ് പവിത്രന്‍ അയ്യങ്കാളി തൊഴിലുറപ്പ് ജീവനക്കാരായ ലീന, ഷംഷ തുടങ്ങിയവര്‍ സംസാരിച്ചു. apl nagarasabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.